PA Thangal
കല്പനാ പ്രൊഡക്ഷൻസിന്റെ ബാനറിലെ ചേട്ടത്തി , മേയർ നായർ എന്ന രണ്ടു പടങ്ങൾ നിർമിച്ച ശ്രീ. പി എ തങ്ങളുടെ യഥാർത്ഥ പേര് പി ആറ്റക്കോയ തങ്ങൾ എന്നാണ്. ശ്രീ പൂക്കോയ തങ്ങളുടെയും ഖദീജാബീവിയുടെയും പുത്രനായി ജനിച്ച ശ്രീ. തങ്ങൾ ഫിഫ്തു ഫോറവും ശാസ്ത്രിയും പാസ്സായിട്ടുണ്ട്. തങ്ങൾ എക്സിബിറ്റർ എന്ന നിലയിലാണ് സിനിമയുമായി ആദ്യം ബന്ധപ്പെട്ടത്.പിന്നീട് ചന്ദ്രികാ പിക്ചർ പാലസ് നടത്തി വന്നു.കല്പനാ ഫിലിംസ് എന്ന പേരിൽ ഫിലിം വിതരണവും നടത്തിയിരുന്നു.1964 ൽ ചേട്ടത്തി എന്ന പടം നിർമ്മിച്ചു.പിന്നീട് മേയർ നായരും.ശ്രീമതി ആബിദാ ബീഗമാണ് പത്നി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0